കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക; കാഷ്വാലിറ്റി പ്രവർത്തനം താത്കാലികമായി നിർത്തി

കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്നതിനെ തുടർന്ന് കാഷ്വാലിറ്റി പ്രവർത്തനം താത്കാലികമായി നിർത്തി. സംഭവത്തെ തുടർന്ന് രോഗികളെ മാറ്റുകയാണ്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

യുപിഎസില്‍ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് പുക ഉയരാന്‍ കാരണമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍ പറഞ്ഞു. രോഗികളെ ആശുപത്രിയിലെ പ്രധാന കെട്ടിടത്തിലേക്കാണ് മാറ്റുന്നത്.

സിടി സ്കാനിന് സമീപത്ത് നിന്നാണ് പുക ഉയർന്നത്. കെട്ടിടമാകെ പുകനിറഞ്ഞിരിക്കുകയാണ്. സംഭവസമയത്ത് നിരവധി രോഗികളും ഡോക്ടർമാരും ജീവനക്കാരുമടക്കം നിരവധി പേർ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നു.

രോഗികളെ ഡോക്ടർമാരും മെഡിക്കൽ കോളജ് ​വളന്റിയർമാരും രോഗികളുടെ ബന്ധുക്കളും ചേർന്നാണ് പുറത്തെത്തിച്ചത്. ഫയർ​ഫോഴ്സ് യൂണിറ്റുകൾ എത്തി പുക നിയന്ത്രണം വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!