പഹല്‍ഗാം ഭീകരാക്രമണം; അലയൻസ് ക്ലബ്ബ് ആദരാജ്ഞലി അർപ്പിച്ചു

കൊയിലാണ്ടി: പഹൽഗാമിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ മെഴുകുതിരി തെളിയിച്ച് ആദരാജ്ഞലി അർപ്പിക്കുകയും, ഭീകര വിരുദ്ധ പ്രതിജ്‌ഞ എടുക്കുകയും ചെയ്തു.

ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ് പി.കെ.ശ്രീധരന്റെ അദ്ധ്യഷതയിൽ ഡിസ്ട്രിക്ട് ഗവർണർ കെ.സുരേഷ് ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാഗം മുഹമ്മദലി, വി.പി.സുകുമാരൻ , എൻ. ചന്ദ്രശേഖരൻ , കെ.വിനോദ് കുമാർ , എം.ആർ.ബാലകൃഷ്ണൻ, വി.ടി.അബ്ദുറഹിമാൻ , എൻ.ഗോപിനാഥൻ, കെ.സുധാകരൻ, എ.വി.ശശി, അലി കൈതവളവിൽ , എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!