ദേശീയപാതയില്‍ കൊയിലാണ്ടിയില്‍ ഡീസല്‍ റോഡില്‍ ലീക്കായതിനെ തുടര്‍ന്ന് ബൈക്ക് തെന്നി വീണു
ദേശീയപാതയില്‍ കൊയിലാണ്ടിയില്‍ ഡീസല്‍ റോഡില്‍ ലീക്കായതിനെ തുടര്‍ന്ന് ബൈക്ക് തെന്നി വീണു, ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൂടിയാണ് കൊയിലാണ്ടി എസ്ബിഐ ബാങ്ക് മുതല്‍ താലൂക്കാശുപത്രിവരെ ചരക്ക് ലോറിയില്‍ നിന്നും ഡീസല്‍ ലീക്കായത്.
ഇതിലെ പോയ ഒരു ബൈക്ക്കാരന്‍ തെന്നി വീണെങ്കിലും പരിക്ക് എല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ചു ഡീസല്‍ ഒഴുക്കി കളഞ്ഞു. ഗ്രൈഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ മജീദിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ പി. കെ. ഇര്‍ഷാദ്, ഇ. എം. നിധിപ്രസാദ്, അനൂപ്, കെ. പി. റഷീദ്, ഹോംഗാര്‍ഡ് രാജേഷ് എന്നിവര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.


