മുസ്‌ലിം ലീഗ് കൊയിലാണ്ടിയിൽ ഹജ്ജ് ക്ലാസും യാത്രയയപ്പും നടത്തി
കൊയിലാണ്ടി: മണ്ഡലത്തിൽ നിന്ന് ഇപ്രാവശ്യം ഹജ്ജിന് അവസരം ലഭിച്ചവർക്ക് കൊയിലാണ്ടി മൺഡലം മുസ്ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും സാങ്കേതിക പഠന ക്ലാസ്സും നടത്തി. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസിൽ 150 ഓളം ഹാജിമാർ പങ്കെടുത്തു. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് വി.കെ സി ഉമ്മർ മൗലവി ഉദ്ഘാടനം ചെയ്തു.
3 മണിക്കൂർ നീണ്ട് നിന്ന പഠന ക്ലാസ്സിന് സ്റ്റേറ്റ് ഹജ്ജ് ഹെൽപ് ലൈൻ കോർഡിനേറ്റർ മുജീബ് റഹ്മാൻ പുത്തലത്ത് നേതൃത്വം നല്കി. എൻ. പി. മുഹമ്മദ് ഹാജി സിപി. അലി, ടി. അഷ്റഫ് പി.വി അഹ്മ്മദ് എ.പി റസാഖ് ‘സമദ് നടേരി കെ.എം ഷമീം വി നിഷാം. സലാം ഓടക്കൽ”റഫ് ഷാദ് വലിയ മങ്ങാട് നബീഹ് അഹ്മ്മദ് , എന്നിവർ നേതൃത്വം നല്കി. ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ സ്വാഗതവും ട്രഷറർ മoത്തിൽ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു