ഐആര്‍എംയു കോഴിക്കോട് ജില്ലാ സമ്മേളനം മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍

കൊയിലാണ്ടി : ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ കൊയിലാണ്ടി അകലാപ്പുഴ ലേക് വ്യൂ പാലസില്‍ വെച്ച് നടക്കും. മെയ് 2 ന് വൈകീട്ട് 4 മണിക്ക് ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ സമ്മേളനത്തിന് പതാക ഉയര്‍ത്തും. മെയ് 3 ന് കാലത്ത് 10 മണിക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പി എംപി, കെ.പി.കുഞ്ഞമ്മത്കുട്ടി എം.എല്‍.എ , ജില്ലാകലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ മുഖ്യാതിഥികളാവും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി. ഗവാസ്, ജില്ലാപഞ്ചായ അംഗം വി.പി. ദുഖിഫില്‍, എം.പി. ഷിബു, ടി.ടി.ഇസ്മയില്‍, സി.ആര്‍. പ്രഫുല്‍ കൃഷ്ണ, കെ ലോഹ്യ, സി.എച്ച്. ഇബ്രാഹിം കുട്ടി, ഐ.ആര്‍.എം.യു സംസ്ഥാന പ്രസിസന്റ് പി.കെ.ഹാരിസ് തുടങ്ങി പ്രമുഖ നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മീഡിയ ഓപ്പണ്‍. ഫോറം നടക്കും. കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്യും.

മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ദരിക്കും. മെമ്പര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശുപത്രി ചികിത്സക്ക് ഇളവുകള്‍ നല്‍കുന്നപദ്ധതി, അംഗങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് എന്നിവയുടെ പ്രഖ്യാപനം സമ്മേളനത്തില്‍ നടക്കുമെന്നും കുഞ്ഞബ്ദുള്ള വാളൂര്‍, പി.കെ. പ്രിയേഷ് കുമാര്‍ , എടത്തില്‍ രവി, സി.എ റഹ്‌മാന്‍ ധ്രുവന്‍നായര്‍, സതീഷ് ഏ.പി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!