ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ സ്‌ക്കൂട്ടര്‍ കത്തിനശിച്ചു


പേരാമ്പ്ര: ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ സ്‌ക്കൂട്ടര്‍ കത്തിനശിച്ചു. കൂരാച്ചുണ്ട് പുളിവയല്‍ വെച്ച് എഴുത്താണിക്കുന്നേല്‍ അനൂപ് ആന്റണിയുടെ ടി. വി. എസ് ജൂപ്പിറ്റര്‍ സ്‌കൂട്ടറാണ് ഓട്ടത്തിനിടയില്‍ കത്തിയത്.
വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി പി ഗിരീശന്റെ നേതൃത്ത്വത്തിലുള്ള യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.






