മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് ഭീഷണി


മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് ഭീഷണി.സ്ഥലത്ത് ബോംബ് സ്വകാഡ് പരിശോധന നടത്തുന്നു. രണ്ടുദിവസത്തിനുള്ളിൽ തലസ്ഥാനത്ത് എട്ടാമത്തെ ബോംബ് ഭീഷണിയാണിത്.
കമ്മീഷണർക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിന് പുറമെ രാജ് ഭവനിലും ഗതാഗത കമ്മീഷണറുടെ ഓഫീസിലും ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്.
അതിനിടെ. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി സന്ദേശമെത്തി. ഇ-മെയില്‍ മുഖേനെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.




