പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ എ.ഐ. കോഴ്സ് : മെയ് 3 വരെ അപേക്ഷിക്കാം

പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ എ.ഐ. കോഴ്സ് : മെയ് 3 വരെ അപേക്ഷിക്കാം
നിത്യജീവിതത്തില്‍ എ.ഐ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടത്തുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിയുടെ മൂന്നാം ബാച്ച് മെയ് 10 ന് ആരംഭിക്കുന്നു. നാലാഴ്ച ദൈര്‍ഘ്യമുള്ള ‘എ.ഐ. എസന്‍ഷ്യല്‍സ് ‘ എന്ന ഓണ്‍ലൈന്‍ കോഴ്സിലേക്ക് മെയ് 3 വരെ അപേക്ഷിക്കാം.

www.kite.kerala.gov.in വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജി.എസ്.ടി ഉള്‍പ്പെടെ 2,360 രൂപയാണ് ഫീസ്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പഠനവിഭവങ്ങളും നല്‍കും. ആദ്യം രജിസ്റ്റര്‍ 2,500 പേര്‍ക്കായിരിക്കും പ്രവേശനം. കോഴ്സിന്റെ ഭാഗമായി വീഡിയോ ക്ലാസുകള്‍ക്കും റിസോഴ്സുകള്‍ക്കും പുറമെ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ കോണ്‍ടാക്ട് ക്ലാസ് ഉണ്ടായിരിക്കും.

ഓഫീസ് ആവശ്യങ്ങള്‍ ഉള്‍പ്പെടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എ.ഐ. ടൂളുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം, സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം തയ്യാറാക്കല്‍, കല-സംഗീത-സാഹിത്യ മേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന ടൂളുകള്‍, പ്രോംപ്റ്റ് എന്‍ജിനിയറിങ്, റെസ്പോണ്‍സിബിള്‍ എ.ഐ. എന്നിങ്ങനെയുള്ള മേഖലകളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്സിന്റെ രൂപകല്പന. 30 പഠിതാക്കള്‍ക്ക് ഒരു മെന്റര്‍ എന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.


റോബോട്ടിക്സില്‍ ബൂട്ട് ക്യാമ്പ്
ഐസിഫോസ് 8 മുതല്‍ 10-ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി റോബോട്ടിക്സില്‍ 5 ദിവസത്തെ ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ ഐസിഫോസില്‍ മെയ്യ് 12 മുതല്‍ 16 വരെയാണ് ക്യാമ്പ്. ഒരു ബാച്ചില്‍ 30 പേര്‍ക്ക് പങ്കെടുക്കാം.

രജിസ്ട്രേഷന്‍ ഫീ : 3,350 രൂപ. മെയ്യ് 7 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: https://icfoss.in/event-details/209 ഫോണ്‍ : +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962.

ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്
ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷന്‍ ഓഫീസിന് കീഴില്‍ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെട്ട മുട്ടത്തറ ഫ്‌ലാറ്റ് നിര്‍മാണത്തിനായി ഡിപ്ലോമ (സിവില്‍) യോഗ്യതയുള്ള രണ്ട് ഉദ്യോഗാര്‍ഥികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അധിക യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ സഹിതം അപേക്ഷകള്‍ eetvpm.hed@kerala.gov.in എന്ന ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 29ന് മുമ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയം, ഹാര്‍ബര്‍ എന്‍ജിനിയറിങ് ഡിവിഷന്‍, വിഴിഞ്ഞം, തിരുവനന്തപുരം-695521 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷകര്‍ മെയ് 2ന് ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2480349.

അപേക്ഷ ക്ഷണിച്ചു
ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന്റെ വിഴിഞ്ഞം സബ് ഡിവിഷനിലേക്ക് മൂന്നാം ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഒഴിവുണ്ട്. മൂന്ന് മാസത്തേക്കാണ് നിയമനം. ഐ.ടി.ഐ സിവില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ സഹിതം അപേക്ഷകള്‍ eetvpm.hed@kerala.gov.in എന്ന ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 29ന് മുമ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയം, ഹാര്‍ബര്‍ എന്‍ജിനിയറിങ് ഡിവിഷന്‍, വിഴിഞ്ഞം, തിരുവനന്തപുരം-695521 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷകര്‍ മെയ് 2ന് ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2480349.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!