ജമ്മു കശ്മീരിൽ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച സഹോദരങ്ങൾക്ക് ആദരമർപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കൊയിലാണ്ടി: ജമ്മു കശ്മീരിൽ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച സഹോദരങ്ങൾക്ക് ആദരമർപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി.  പ്രതിഷേധ ജ്യാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ഭീകരവാദത്തിനെ തുടച്ചു നീക്കാൻ കോൺഗ്രസ് രാജ്യത്തോടൊപ്പമെന്നും ഉറച്ചു നിൽക്കുമെന്ന് പ്രതിജ്ഞ ചൊല്ലിയ ശേഷം ഷാഫി പറമ്പിൽ എം.പി പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ,യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ സുനന്ദ് എസ്.ഭവിത്ത് മലോൽ കോൺഗ്രസ് നേതാക്കളായ ചുക്കോത്ത് ബാലൻ നായർ , ഒ.കെ.കുമാരൻ, എൻ.ടി ശിവാനന്ദൻ, പി.കെ ഗോവിന്ദൻ , ശശി കല്ലട ,പി .എം അശോകൻ ,കെ.എം നാരായണൻ ,എം.എം രമേശൻ ,രജിത കെ.വി , സൂരേന്ദ്രൻ കെ. ഇ.കെ ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!