മുത്താമ്പി പുഴയില്‍ ചാടിമരിച്ച ആളെ തിരിച്ചറിഞ്ഞു
കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ചാടിയ ആളെ തിരിച്ചറിഞ്ഞു. കാവുന്തറ കുറ്റിമാക്കൂല്‍ മമ്മുവിന്റെ മകന്‍ അബ്ദുറഹിമാന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ നെല്ല്യാടി പുഴയുടെ ഭാഗത്ത് കമഴ്ന്നുകിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്.
ഉടനെ കൊയിലാണ്ടി പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്നലെ രാത്രിയോടെ ബൈക്കില്‍ യാത്ര ചെയ്ത കുടുംബമാണ് ഒരാള്‍ പാലത്തില്‍ നിന്നും ചാടിയ വിവരം നല്‍കിയത്. പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഒരു ജോഡി ചെരിപ്പും കുടയും മൊബൈല്‍ ഫോണും വാച്ചും തീപ്പെട്ടിയും കണ്ടെത്തിയതോടെയാണ് കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയത്. ഏറെ വൈകിയതോടെ തിരച്ചില്‍ അവസാനിപ്പിച്ച് ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു
കോഴിക്കോട് നിന്ന് എത്തിയ സ്‌കൂബ ടീമും കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് ഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മല്ലിശ്ശേരി അഹമ്മദ് /റഹീസ് , ശരത്ത് അഭിലാഷ് ,മനുപ്രസാദ് എന്നീ മുങ്ങല്‍ വിദഗ്ധരും കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ അനൂപ്, രജീഷ് ,അമല്‍ കൃഷ്ണ എന്നിവരാണ് തിരച്ചില്‍ നേതൃത്വം നല്‍കിയത്