പേരാമ്പ്ര കൂത്താളിയിൽ കാട്ടുപോത്തിനെ കണ്ടതായി പ്രദേശവാസികൾ


പേരാമ്പ്ര: കൂത്താളിയില് കാട്ടുപോത്തിനെ കണ്ടതായി പ്രദേശവാസികള്. പഞ്ചായത്തിലെ 9 ആം വാര്ഡിലെ കുഞ്ഞോത്ത് ഭാഗത്താണ് കാട്ടു പോത്തിന്റെ സാന്നിധ്യം ഉള്ളതായി നാട്ടുകാര് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയില് കുഞ്ഞോത്ത് പാറക്ക് സമീപം താമസിക്കുന്ന എടപ്പറമ്പില് സജീവന്റെ വീടിന്റെ പുറകുവശത്തു നിന്നും കരച്ചില് കേട്ടതായും പ്രദേശവാസികള് പറയുന്നു.
പോത്തിനെ നേരില് കണ്ടതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പെരുവണ്ണാമൂഴിയില് നിന്നും ഫോറെസ്റ്റ് അധികൃതരും ഗ്രാമ പഞ്ചായത്ത് അധികൃതരും സാന്നിധ്യമുള്ള ഭാഗങ്ങളില് തിരച്ചില് നടത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.






