കൊയിലാണ്ടി പാലക്കുളത്ത് ലോറിയിൽ കാർ ഇടിച്ചു അപകടം

കൊയിലാണ്ടി പാലക്കുളത്ത് ലോറിയിൽ കാർ ഇടിച്ചു അപകടം. ചൊവ്വാഴ്ച രാത്രി 11. 15 ഓടെയാണ് അപകടം നടന്നത്. കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്.

ലോഡുമായി പോവുകയായിരുന്ന ലോറിയെ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!