കെ. ശിവരാമന്‍ സ്മാരക ട്രസ്റ്റിന്റെ നാടക പ്രതിഭാ അവാര്‍ഡ് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ശ്രീജിത്ത് പൊയില്‍ക്കാവിന്
കെ. ശിവരാമന്‍ സ്മാരക ട്രസ്റ്റിന്റെ നാടക പ്രതിഭാ അവാര്‍ഡ് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ശ്രീജിത്ത് പൊയില്‍ക്കാവിന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളത്തിലെ പ്രിയപ്പെട്ട കഥാകാരന്‍ യു കെ കുമാരന്‍ സമര്‍പ്പിച്ചു. 15000 രൂപ പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
അനുസ്മരണ പ്രഭാഷണം ഡി സി സി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍ കുമാര്‍ നടത്തി, നാടക സിനിമാ നടന്‍ മാമുക്കോയ അനുസ്മരണം മുഹമ്മദ് പേരാമ്പ്ര നിര്‍വ്വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ സി. വി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍. വി. ബിജു, സരള ശിവരാമന്‍, വി. വി. സുധാകരന്‍, യു. കെ. രാഘവന്‍ മാസ്റ്റര്‍, രാഗം മുഹമ്മദലി, ഇ. കെ. പ്രജേഷ്, ശ്രീജിത്ത് പൊയില്‍ക്കാവ് എന്നിവര്‍ സംസാരിച്ചു.


