പുരോഗമന കലാ സാഹിത്യ സംഘം മേഖലാ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു
പയ്യോളി : പുരോഗമന കലാ സാഹിത്യ സംഘം പയ്യോളി മേഖലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം എം. പി. ഷിബു ഉദ്ഘാടനം ചെയ്തു. ഡോ. ആര്‍. കെ. സതീഷ് അധ്യക്ഷത വഹിച്ചു. ടി. ചന്തു മാസ്റ്റര്‍, മഹമൂദ് മൂടാടി, കെ .കെ. പ്രേമന്‍, മേഖലാ സെക്രട്ടറി ചന്ദ്രന്‍ മുദ്ര, എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി ടി. ചന്തു മാസ്റ്റര്‍ ചെയര്‍മാന്‍. വൈ. ചെയര്‍മാന്മാരായി ഡോ. ആര്‍. കെ. സതീഷ്, ഇബ്രാഹിം തിക്കോടി, പുഷ്പന്‍ തിക്കോടി, ചന്ദ്രന്‍ മുദ്ര ജനറല്‍ കണ്‍വീനര്‍, പി.കെ. ശശികുമാര്‍, പി. എം. വേണുഗോപാല്‍, പി. വി. മനോജന്‍ കണ്‍വീനര്‍ മാര്‍, കെ. കെ. പ്രേമന്‍ ഖജാന്‍ജി, എം. പി. ഷിബു രക്ഷാധികാരിയായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
മെയ് 27, 28 തിയ്യതികളില്‍ മുചുകുന്നില്‍ നാടകോത്സവം ജൂണ്‍ 3 ന് തുറയൂരില്‍ ചലച്ചിത്ര പ്രദര്‍ശനം, പ്രഭാഷണം ജൂണ്‍ 4 ന് മൂരാട് വെച്ച് നാടന്‍ പാട്ട് മത്സരം ജൂണ്‍ 18 ന് പയ്യോളിയില്‍ നടക്കുന്ന സമ്മേളനത്തിന് ശേഷം അശോകന്‍ ചരുവിലിന്റെ സാംസ്‌കാരിക പ്രഭാഷണവും നടക്കും.



