ലോക പൈതൃക ദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഉത്തര മേഖല സാമൂഹിക വനവൽക്കരണ വിഭാഗം കോഴിക്കോട് സോഷ്യൽ ഫോറെസ്ട്രി ഡിവിഷൻ, സോഷ്യൽ ഫോറെസ്ട്രി റേഞ്ച് – WWW പൊയിൽകാവും സംയുക്തമായി സംഘടിപ്പിച്ചു ലോക പൈതൃക ദിനാചരണംച്ച പൊയിൽകാവ് എ യു പി സ്‌കൂളിൽ വെച്ച് നടന്നു. ചെങ്ങോട്ട് കാവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വേണു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റൻ്റ് കൺസർവേറ്റർ സത്യപ്രഭ അധ്യക്ഷയായി. ചടങ്ങിന് കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എം പി സജീവ് സ്വാഗതം പറഞ്ഞു. ചെങ്ങോട്ട് കാവ് പഞ്ചായത്ത് വികസന കാര്യ കമ്മിറ്റി ചെയർപേഴ്‌സൺ ഗീത കരോൽ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ്, WWW പൊയിൽ കാവിന്റെ കോർഡിനേറ്റർ ജയചന്ദ്രൻ മാസ്റ്റർ, പൊയിൽ കാവ് യു പി സ്കൂൾ ഹെഡ്മിസ്ട്രസ് രോഷ്‌ണി എന്നിവർ ആശംസ നേർന്നു.
റിട്ടേയേർഡ് സെക്ഷൻ ഫോറെസ്റ്റ് ഓഫിസർ നാരായണൻ പൈതൃക ദിന ക്ലാസ് നയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ബീരാൻ കുട്ടി, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ മാരായ അനൂപ്, ജലീഷ് എന്നിവർ സംബന്ധിച്ചു. ആന്തട്ട യു പി സ്കൂൾ, പൊയിൽ കാവ് യു പി സ്‌കൂൾ, വിദ്യാതരംഗിണി എൽ പി സ്‌കൂൾ ചെങ്ങോട്ട് കാവ് എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ എൻ കെ ഇബ്രായി നന്ദി പറഞ്ഞു





