മൊയിലാട്ട് ദാമോദരന്‍ നായര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് എം പി ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു

മൂടാടി: മൂടാടി ഹിൽ ബസാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം കരുത്തുറ്റതാവേണ്ടത് നാടിന്റെ ഏറ്റവും വലിയ അനിവാര്യതയാണെന്ന് സമീപകാല ചരിത്രങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്ന് വടകര. എം. പി. ഷാഫി പറമ്പിൽ. മൂടാടിയിൽ മൊയിലാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് പുതുതായി നിർമ്മിച്ച ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊയിലാട്ട് ദാമോദരൻ നായരുടെ ഫോട്ടോ അഡ്വക്കേറ്റ്. കെ. പ്രവീൺകുമാർ അനാച്ഛാദനം ചെയ്തു. എടക്കുടി കല്യാണിയമ്മയുടെ സ്മരണാർത്ഥം കുടുംബം സമർപ്പിച്ച വീൽ ചെയർ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.  സുബ്രഹ്മണ്യൻ ഏറ്റുവാങ്ങി. ചികിത്സാസഹായ വിതരണം ശ്രീ വൈദ്യമഠം കൃഷ്ണൻ നമ്പൂതിരിയിൽ നിന്നും ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ശ്രീ മുകുന്ദൻ ചന്ദ്രകാന്തം ഏറ്റുവാങ്ങി. മുതിർന്ന കോൺഗ്രസ് നേതാവ് മനയിൽ നാരായണൻ മാസ്റ്ററെയും ഭാരത് യാത്രി.പി. വി. വേണുഗോപാലിനെയും ചടങ്ങിൽ ആദരിച്ചു.

ആശംസകൾ അർപ്പിച്ചു കൊണ്ട് കെ പി സി സി മെമ്പർമാരായ കെ. രാമചന്ദ്രൻ മാസ്റ്റർ, മഠത്തിൽ നാണു മാസ്റ്റർ.  ഡി സി സി സെക്രട്ടറിമാരായ വി. പി. ഭാസ്കരൻ,രാജേഷ് കീഴരിയൂർ, സന്തോഷ് തിക്കോടി, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖീഫിൽ, ബ്ലോക്ക് പ്രസിഡണ്ട് കെ. ടി. വിനോദൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് ഇ. ടി. പത്മനാഭൻ, മണ്ഡലം പ്രസിഡണ്ട്, രാമകൃഷ്ണൻ കിഴക്കയിൽ, വാർഡ് മെമ്പർമാരായ പപ്പൻ മൂടാടി അഡ്വ. ഷഹീർ എന്നിവർ സംസാരിച്ചു.

ട്രസ്റ്റ് ചെയർമാൻ രാജൻ ചേനോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി കെ. ടി. മോഹൻദാസ് മാസ്റ്റർ സ്വാഗതവും ഖജാൻജി എടക്കുടി സുരേഷ് ബാബു മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!