ക്രഷ് ഹെല്‍പ്പര്‍മാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

ആലങ്ങാട് ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ 92-ാം നമ്പര്‍ അങ്കണവാടിയില്‍ അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്രഷ് ഹെല്‍പ്പര്‍മാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരും, സേവനതല്‍പരത ഉള്ളവരും, മതിയായ ശാരീരിക ശേഷിയുള്ളവരും, 2025 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ 92-ാം നമ്പര്‍ അങ്കണവാടി സ്ഥിതി ചെയ്യുന്ന 28-ാ0 വാര്‍ഡിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷകര്‍ പത്താം ക്ലാസ് പാസ് ആയിരിക്കണം.പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 25-ന് വൈകിട്ട് അഞ്ച് വരെ മൂപ്പത്തടം മില്ലുപടിയില്‍ പ്രവര്‍ത്തിക്കുന്ന ആലങ്ങാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക ആലങ്ങാട് ഐ.സി.ഡി.എസ്. ഓഫീസ്, ഏലൂര്‍ മുനിസിപ്പല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്നതാണ്.

ഫോണ്‍: 91889 59719

നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം 2025 ബ്ലോക്ക് തല ക്വിസ് മത്സരം 25 ന്

ജൈവ വൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസിലാക്കുവാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹരിത കേരളമിഷന്‍ അവസരമൊരുക്കുന്നു. ഇടുക്കി അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യുഎന്‍ഡിപി പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീല കുറിഞ്ഞി ജൈവ വൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പരിപാടി.

കുട്ടികള്‍ക്കായി ജൈവ വൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവുമാണ് സംഘടിപ്പിക്കുക.

ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്തുകളിലും 13 മുന്‍സിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും 25ന് രാവിലെ 10ന് ക്വിസ് മത്സരം സംഘടിപ്പിക്കും. ഇതില്‍ വിജയിക്കുന്ന കുട്ടികളെ 29ന് ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കും. ജില്ലാതല മത്സരത്തില്‍ വിജയികളെ സംസ്ഥാനതല ക്യാമ്പില്‍ പങ്കെടുപ്പിക്കും. മെയ് 16,17,18 തീയതികളില്‍ അടിമാലിയിലും മൂന്നാറിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ക്വിസില്‍ പങ്കെടുക്കാം. ഹരിതകേരളം മിഷന്‍ ജില്ലാ ഓഫീസ് വഴിയും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ വഴിയും വിശദവിവരങ്ങള്‍ അറിയാനാവും.

രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/ygDA4wZ9PXMmWDhTA , രജിസ്‌ട്രേഷന്‍ ലിങ്ക് വഴി 22 ന് പകല്‍ 11 വരെ ഓണ്‍ ലൈനായി രജിസ്‌ട്രേഷന്‍ നടത്താം. പരിസ്ഥിതി, ജൈവ വൈവിധ്യം എന്നീ വിഷയങ്ങളിലായിരിക്കും ക്വിസ്. എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് പ്രത്യേകം സര്‍ട്ടിഫിക്കറ്റുമുണ്ട്.

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുളള മുനമ്പം സുവര്‍ണതീരം ബീച്ച് പാര്‍ക്കില്‍ നിലവിലെ വിനോദ സഞ്ചാര പദ്ധതികളും (വാട്ടര്‍ സ്‌പോർട്‌സ് ആക്ടിവിറ്റികള്‍ ഒഴികെ) പുതിയവ കൂടി ഉള്‍പ്പെടുത്തിയും അടുത്ത മൂന്ന് വര്‍ഷകാലത്തേക്ക് ലൈസന്‍സ് ഫീസ് അടിസ്ഥാനത്തില്‍ നടത്തുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.

താത്പര്യപത്രം മെയ് അഞ്ചിന് വൈകിട്ട് മൂന്നിന് മുമ്പ് സമര്‍പ്പിക്കണം.

ഫോണ്‍ 9847331200.

കുഫോസ് പി.ജി / പി.എച്.ഡി അപേക്ഷകള്‍ മെയ് അഞ്ച് വരെ

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) വിവിധ ബിരുദാനന്തര ബിരുദ /പി.എച്ച് .ഡി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 05.05.2025 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ അവസാന തീയതിക്കുള്ളില്‍ ഫീസ് അടച്ചില്ലെങ്കില്‍ അവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.

വിശദ വിവരങ്ങള്‍ക്ക് -ഇമെയില്‍ : admissions@kufos.ac.in

ഫോണ്‍ : 0484- 2275032,

കരാര്‍ നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഗൈനക്കോളജി റേഡിയോ ഡയഗ്‌നോസിസ്, പെരിയോഡോന്റിക്‌സ്, സി.വി.റ്റി.എസ്,എന്നീ വിഭാഗങ്ങളിലേക്ക് സീനിയര്‍ റസിഡന്റ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു.

യോഗ്യത: എം ബി ബി എസ്, എം ഡി/എം എസ്, എം ഡി എസ്, എം സി എച്ച്, ഡി എന്‍ ബി ഇന്‍ കണ്‍സേണ്ട് ഡിസിപ്ലിന്‍ /ടിസിഎംസി രജിസ്‌ട്രേഷന്‍

ആറുമാസ കാലയളവിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എറണാകുളം മെഡിക്കല്‍ കോളേജിലെ സിസിഎം ഹാളില്‍ ഏപ്രില്‍ 23 ന് നടത്തുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.30 മുതല്‍ 11.00വരെ ആയിരിക്കും രജിസ്‌ട്രേഷന്‍.

ഫോണ്‍ : 0484.2754000

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!