Wednesday, March 18, 2026

Primeedition

Real news on-time

സ്വിമ്മത്തോണ്‍ ‘അള്‍ട്ര 2025’ നീന്തല്‍ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റെക്കോഡ് മറികടന്ന് കൊയിലാണ്ടി സ്വദേശി

കൊയിലാണ്ടി: ആലുവ പെരിയാറില്‍ സ്വിമ്മത്തോണ്‍ ‘അള്‍ട്ര 2025’ നീന്തല്‍ മത്സരത്തില്‍ കൊയിലാണ്ടി സ്വദേശി ശ്രീരഞ്ജിനിയില്‍ കെ. നാരായണന്‍ നായര്‍ കഴിഞ്ഞ വര്‍ഷത്തെ റെക്കോഡ് മറികടന്നു. 4 വയസ്സു മുതല്‍ 75 വയസ്സുവരെയുള്ള 700ഓളം താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ രണ്ടു കിലോമീറ്റര്‍ നീന്തലില്‍ 1 മണിക്കൂര്‍ 7 മിനുട്ടും 56 സെക്കന്റും എടുത്താണ് നാരായണന്‍ നായര്‍ നീന്തി ഫിനിഷ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ മത്സരത്തില്‍ ഒരു മണിക്കൂര്‍ 20 മിനുട്ടും 39 സെക്കന്റും എടുത്താണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 മിനുട്ട് നേരത്തെ ഫിനിഷ് ചെയ്താണ് നാരാണന്‍ നായര്‍ ഇത്തവണ തന്റെ റെക്കോഡ് മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. സംസ്ഥാന തലത്തിലും രാജ്യാന്തര തലത്തിലും അന്താരാഷ്ട്രാ തലത്തിലും 70 വയസ്സു കഴിഞ്ഞവരുടെ മത്സരത്തില്‍ നിരവധി റെക്കോഡുകളാണ് നാരാണന്‍ നായര്‍ വാരിക്കൂട്ടിയത്. കൊയിലാണ്ടിയിലും പരിസര പ്രദേശത്തുമായി നിരവധി കുരുന്നകള്‍ക്കും മുതിര്‍ന്നവര്‍ക്കും നീന്തല്‍ പരിശീലിപ്പിക്കാനും നാരായണന്‍ നായര്‍ ഇപ്പോഴും ഓടിനടക്കുന്നുണ്ട്. കൊയിലാണ്ടി നഗരസഭയുടെ മുഖ്യ നീന്തല്‍ പരിശീലകന്‍കൂടിയാണ് നാരായണന്‍ നായര്‍.

അന്താരാഷ്ട്ര നീന്തല്‍ മത്സരത്തില്‍ കെ. നാരായണന്‍ നായര്‍ക്ക് സ്വര്‍ണ്ണ മെഡല്‍. നേപ്പാളിലെ പൊക്കാറയില്‍ നടന്ന ഇരുന്നൂറ് മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 100 മീറ്റര്‍ ബേക്ക് സ്‌ട്രോക്ക്, 100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ എന്നീ മല്‍സരങ്ങളിലാണ് പന്തലായിനി ശ്രീരഞ്ജിനിയില്‍ കെ നാരായണന്‍ നായര്‍ക്ക് ഗോള്‍ഡ് മെഡല്‍ ലഭിച്ചത്. സംസ്ഥാന ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ നാരായണന്‍ നായര്‍ ഇതിനകം നിരവധി മെഡലുകള്‍ വാരിക്കൂട്ടിയിരുന്നു. ഇപ്പോള്‍ കൊയിലാണ്ടി ബസ്സ്സ്റ്റാന്റ് പരിസരത്ത് ബാഗ് ഹൗസ് എന്ന സ്ഥാപനം നടത്തുകയാണ് അദ്ധേഹം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!