കൊരയങ്ങാട് ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച് പണ്ടാട്ടി ആഘോഷം നടത്തി

കൊയിലാണ്ടി: കൊരയങ്ങാട് ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച് പണ്ടാട്ടി ആഘോഷം നടത്തി, വിഷുദിനത്തില്‍ ഉത്തര കേരളത്തിലെ പത്മശാലിയ സമുദായം പൗരാണിക കാലം മുതല്‍ ആചരിച്ചു വരുന്ന ചടങ്ങാണ് ‘പണ്ടാട്ടി വരവ്. ആഘോഷത്തിന് പിന്നില്‍ ശിവ – പാര്‍വ്വതി സംഗമത്തിന്റെയും സാന്നിധ്യത്തിന്റെയും ഐതിഹ്യമാണുള്ളത്.

സ്ഥലത്തെ പ്രധാന ക്ഷേത്രത്തില്‍ നിന്നാണ് പണ്ടാട്ടി വരവിന്റെ പുറപ്പാട്, പിന്നീട് തെരുവിലെ വീടുകള്‍ തോറും കയറിയിറങ്ങുന്ന പണ്ടാട്ടികള്‍ വഴിയില്‍ കാണുന്നവരെയൊക്കെ അനുഗ്രഹിയ്ക്കും. വീടുകളില്‍ എത്തുന്നതിനു മുമ്പ് ചാണകം തളിച്ച് വീടും പരിസരവും ശുദ്ധിയാക്കിയിരിക്കും കൊളുത്തിവെച്ച നിലവിളക്കിന്റെ കൂടെ നിറനാഴി, കണിവെള്ളരി, നാളികേരം, അപ്പം, എന്നിവ വെച്ചാണ് പണ്ടാട്ടിയെ സ്വീകരിക്കുക.

പണ്ടാട്ടി വടി കൊണ്ട് വീടുകളുടെ ജനല്‍, വാതില്‍, ചുവര്‍ എന്നിവയില്‍ അടിച്ച് ശബ്ദമുണ്ടാക്കിയാണ് വീടുകളില്‍ കയറുക.. അനുഗമിയ്ക്കുന്നവര്‍ ആര്‍പ്പ് വിളിച്ച് ഒപ്പം കൂടും. വട്ടത്തില്‍ മുറിച്ച വെള്ളരി കൊണ്ട് കാതില്‍ ആഭരണവും, ചകിരി കൊണ്ടുള്ള മീശയും വാഴ കൊണ്ടുള്ള കിരീടവുമാണ് ‘ചപ്പകെട്ടു’ കാരുടെ വേഷത്തിന്റെ രൂപ സവിശേഷത. കൊരയങ്ങാട് നടന്ന ആഘോഷത്തില്‍ ടി ടി ഷിബു, കെ.പി. ബാബു .എന്നിവര്‍ ശിവപാര്‍വ്വതിമാരായി വേഷ കെട്ടി സഹായിയായി തെക്കെ തലക്കല്‍ ഷിജുവുമാണ് വേഷം കെട്ടിയത്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!