സൈരി തിരുവങ്ങൂരിന്റെ 51ആം വാർഷികത്തോടനുബന്ധിച്ച് ഓപ്പൺ ചെസ്സ് ടൂർണമെന്റ്
കൊയിലാണ്ടി: സൈരി തിരുവങ്ങൂരിന്റെ 51ആം വാർഷികത്തോടനുബന്ധിച്ച് ഓപ്പൺ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌൺസിൽ അംഗം എൻ ടി മനോജ് ഉദ്ഘാടനം ചെയ്തു. നിരവധിപേർ പങ്കെടുത്ത മത്സരത്തിൽ സീനിയർ വിഭാഗത്തിൽ അഷ്‌റഫ് ആയഞ്ചേരി ഒന്നാം സ്ഥാനവും, സന്തോഷ്‌കുമാർ, ഹാരിസ് എൻ കെ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
ജൂനിയർ വിഭാഗത്തിൽ സിദ്ധാർഥ് മനോജ് ഒന്നാം സ്ഥാനവും, ആരോൺ എസ് എസ്, നസിയ അബ്ദുൽകരിം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ക്യാഷ് പ്രൈസ്ലും മെമെന്റോവും സ്വാഗതസംഘം ചെയർമാൻ കെ രഘുമാസ്റ്റർ വിതരണം ചെയ്തു. കെ വി സന്തോഷ് സംസാരിച്ചു. പി. കെ പ്രസാദ് അധ്യക്ഷനായ ചടങ്ങിൽ ഉണ്ണി മാടഞ്ചേരി സ്വാഗതവും, സജീവൻ ജെ പി നന്ദിയും പറഞ്ഞു.