വര്‍ക്കിംഗ് പ്രൊഫഷണല്‍ കോഴ്സ് : അപേക്ഷ ക്ഷണിച്ചു
വര്‍ക്കിംഗ് പ്രൊഫഷണല്‍ കോഴ്സ് : അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ എന്‍ട്രി/ വര്‍ക്കിംഗ് പ്രൊഫഷണല്‍ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 3 /2 വര്‍ഷം (ലാറ്ററല്‍ എന്‍ട്രി) ദൈര്‍ഘ്യമുള്ള എഞ്ചിനിയറിംഗ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ്/ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍/ AICTE അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ 3 വര്‍ഷ ഡി.വോക്ക്, അല്ലെങ്കില്‍ 10+2 തലത്തില്‍ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എസ്സി ബിരുദം നേടിയവരായിരിക്കണം. അവസാന തീയതി മെയ് 22. ബി.ടെക് വര്‍ക്കിംഗ് പ്രൊഫഷണല്‍ പ്രവേശനം താല്പര്യമുള്ളവരും പരീക്ഷ എഴുതേണ്ടതാണ്. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി ഏപ്രില്‍ 10 മുതല്‍ മെയ് 20 വരെ അപേക്ഷാ ഫീസ് ഒടുക്കാം. പൊതുവിഭാഗത്തിന് 1,100 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2324396, 2560327.
എന്‍ട്രികള്‍ ക്ഷണിച്ചു
‘പകിട്ടോടെ പത്താം വര്‍ഷത്തിലേക്ക്’ എന്ന തീമിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ 2016 മുതലുള്ള തുടര്‍ച്ചയായ ഒന്‍പത് വര്‍ഷത്തെ ലീഗല്‍ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട ഭരണ നേട്ടങ്ങളും, തുടര്‍ന്ന് പത്താം വര്‍ഷത്തില്‍ നിര്‍ദേശിച്ചിട്ടുളള പദ്ധതികളും ഉള്‍പ്പെടുത്തികൊണ്ട് വീഡിയോ ചിത്രീകരിക്കുന്നതിനായി എന്‍ട്രികള്‍ ക്ഷണിച്ചു. സ്‌ക്രിപ്റ്റ്, സ്റ്റോറി ബോര്‍ഡ് തുടങ്ങിയവ ഉള്‍പ്പടെയുള്ള എന്‍ട്രികള്‍ ഏപ്രില്‍ 16ന് വൈകിട്ട് 5നകം കണ്‍ട്രോളര്‍, ലീഗല്‍ മെട്രോളജി, വൃന്ദാവന്‍ ഗാര്‍ഡന്‍സ്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-695004 എന്ന വിലാസത്തിലോ ഇ-മെയില്‍ വഴിയോ സമര്‍പ്പിക്കണം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എന്‍ട്രികള്‍ അയയ്ക്കാം. വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന സ്‌ക്രിപ്റ്റിന് അനുസരിച്ചുളള വീഡിയോ നിര്‍മ്മിക്കുന്നതും അതിന്റെ പൂര്‍ണ്ണ പകര്‍പ്പവകാശം വകുപ്പിനുമാകും. എന്‍ട്രികള്‍ തിരസ്‌കരിക്കാനുള്ള പരിപൂര്‍ണാവകാശം ലീഗല്‍ മെട്രോളജി കണ്‍ട്രോളറില്‍ നിക്ഷിപ്തമായിരിക്കും.
താല്‍ക്കാലിക ഒഴിവ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) ട്രെയിനിംഗ് കോര്‍ഡിനേറ്റര്‍, പ്രോജക്ട് അസിസ്റ്റന്റ്, റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതകളും കൂടുതല്‍ വിവരങ്ങളും www.kittsedu.org ല്‍ ലഭിക്കും. അപേക്ഷകള്‍ ഏപ്രില്‍ 19ന് മുമ്പായി ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്, റെസിഡന്‍സ്, തൈക്കാട്, തിരുവനന്തപുരം- 695014 വിലാസത്തില്‍ ലഭിക്കണം.
ഇന്റേണ്‍ഷിപ്പ്
വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഇന്റേണ്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുമുള്ള പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള എഫ്.എം.ജി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും www.dme.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇമെയില്‍: fmginternkerala@gmail.com .






