മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച ജില്ലയില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പകല്‍ 11 മണിക്ക് വടകര ജില്ലാ ആശുപത്രി കെട്ടിട നിര്‍മാണ ശിലാസ്ഥാപന കര്‍മ്മം മുഖ്യമന്ത്രി നിര്‍വഹിക്കും. വൈകീട്ട് നാലിന് കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ. കോളേജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും കെട്ടിട സമുച്ചയങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

വടകര ജില്ലാ ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോര്‍ജ് കുര്യന്‍ വിശിഷ്ടാതിഥിയാകും. മന്ത്രിമാരായ വീണ ജോര്‍ജ്, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമില്‍ (പിഎംജെവികെ) ഉള്‍പ്പെടുത്തിയാണ് ആശുപത്രി കെട്ടിട രണ്ടാംഘട്ട നിര്‍മാണം അനുവദിച്ചത്.

മുചുകുന്ന് കോളേജ് ക്യാമ്പസ്സില്‍ കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ. കോളേജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും പുതുതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും പുരുഷ ഹോസ്റ്റലിന്റെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുക. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാവും. എംഎല്‍എമാരായ കാനത്തില്‍ ജമീല, ടി പി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!