ബിജെപി ചേമഞ്ചേരി ഏരിയാ കമ്മറ്റി കിട്ടേട്ടൻ അനുസ്മരണ ദിനം നടത്തി

കൊയിലാണ്ടി: ചേമഞ്ചേരിയിലും കൊയിലാണ്ടിയിലും ബിജെപിയുടെയും സംഘപ്രസ്ഥാനങ്ങളുടെയും വളർച്ചയ്ക്ക് അടിത്തറ പാകുകയും ചേമഞ്ചേരിയിലെ പൊതുപ്രവർത്തനരംഗത്തും കലാസാമൂഹ്യരംഗത്തും നിറസാന്നിധ്യവുമായ കിട്ടേട്ടന്റെ ഓർമ്മദിവസം അനുസ്മരണ ദിനം നടത്തി.

ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബിജെപി ചേമഞ്ചേരി ഏരിയ പ്രസിഡന്റ് സജീവ് കുമാർ അധ്യക്ഷത വഹിച്ചു. വിനോദ് കാപ്പാട് അനുസ്മരണ പ്രഭാഷണം നടത്തി. ആർഎസ്എസ് സംഘചാലക് വി എം രാമകൃഷ്ണൻ,ബിജെപി കൊയിലാണ്ടി മണ്ഡലം അധ്യക്ഷൻ വൈശാഖ് കെ കെ, മണ്ഡലം ജനറൽ സെക്രട്ടറി, ജിതേഷ് കാപ്പാട്, രജീഷ് തൂവക്കോട്, മാധവൻ പൂക്കാട്, രാമചന്ദ്രൻ, സരീഷ് എന്നിവർ സംസാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!