യന്ത്ര തകരാര്‍ കാരണം കടലില്‍ കുടുങ്ങിയ മത്സ്യബന്ധനബോട്ടിന് രക്ഷകരായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്

കോഴിക്കോട്: വ്യാഴാഴ്പ കാലത്ത് പുതിയാപ്പയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ നിജു എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്വരം എന്ന ബോട്ടാണ് യന്ത്ര തകരാര്‍ കാരണം കടലില്‍ കുടുങ്ങിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ട് സ്ഥലത്തെത്തി ബോട്ടും ബോട്ടില്‍ ഉണ്ടായിരുന്ന 7 തൊഴിലാളികളെയും പുതിയാപ്പ ഹാര്‍ബറില്‍ എത്തിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ഹരിദാസ്, റെസ്‌ക്യൂ ഗാര്‍ഡ് മാരായ നിധീഷ്, സുമേഷ് എന്നിവര്‍് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തില്‍ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!