കേരള പുരസ്‌കാരം : നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം

കേരള പുരസ്‌കാരം : നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം

വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്രസംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ‘കേരള പുരസ്‌കാരങ്ങള്‍’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കേരള പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. നാമനിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനായി https://keralapuraskaram.kerala.gov.in വെബ്‌സൈറ്റ് മുഖേന ജൂണ്‍ 30 നകം സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കില്ല. കേരള പുരസ്‌കാരങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും നാമനിര്‍ദേശം ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും http://keralapuraskaram.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 – 2518531, 0471 2518223. സാങ്കേതിക സഹായങ്ങള്‍ക്ക് : 0471 2525444.

കരാര്‍ നിയമനം

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന് പുതുക്കിയ മാനദണ്ഡങ്ങള്‍ ചേര്‍ത്തുകൊണ്ട് അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡാറ്റ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഏപ്രില്‍ 25 ന് വൈകുന്നേരം 5 ന് മുന്‍പായി സെക്രട്ടറി, കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ്, ശാന്തി നഗര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് : www.kshb.kerala.gov.in, ഫോണ്‍ : 0471 2330001.

താല്‍ക്കാലിക ഒഴിവ്

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ താല്‍കാലികമായി 179 ദിവസത്തേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റ് ട്രെയിനിയുടെ ഒഴിവുണ്ട്. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പി കോഴ്‌സ് പാസായവര്‍ക്ക് മുന്‍ഗണന. അവരുടെ അഭാവത്തില്‍ അംഗീകൃത തെറാപ്പി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഉള്ളവരെ പരിഗണിക്കും. താല്പര്യമുള്ളവര്‍ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളും ബയോഡാറ്റ സഹിതം ഏപ്രില്‍ 22 രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് : 0471 2471632.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!