നന്തി മേൽപ്പാലത്തിനു മുകളിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി : നന്തി മേൽപ്പാലത്തിനു മുകളിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച്ച രാത്രി 10 30 ഓടുകൂടിയാണ് പയ്യോളി ഭാഗത്തേക്ക് പോകുന്ന ലോറിയിൽ കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന പിക്കപ്പ് വാൻ ഇടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും പരിക്കേറ്റവരെ പുറത്തെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടു പോയിരുന്നു.
ശേഷം സേന അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഒതുക്കി നിർത്തി ഏറെനേരം തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് ബി കെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.





