കുടിവെള്ള പദ്ധതി പൂർത്തീകരിച്ചില്ല, മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി.
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ മുള്ളൻ കുന്ന് അയ്യങ്ങാട്ട് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി തുടങ്ങി എട്ട് വർഷം വർഷം കഴിഞ്ഞിട്ടും പദ്ധതി പൂർത്തികരിക്കാൻ കഴിയാത്ത മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൻ്റെ അനാസ്ഥക്കതിരെയും , അശാസ്ത്രീയമായ രീതിയിൽ പൈപ്പ് ലൈൻ ഇട്ടതിന് എതിരെയും കിഴ്പ്പയ്യൂർ നോർത്ത് മണപ്പുറം ശാഖാ മുസ്‌ലിം ലീഗ് കമ്മറ്റി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു.
അൻവർ ഷാ നൊച്ചാട് ധർണ്ണ ഉദ്ഘാടനം ചെയ്തു.കിഴ്പ്പോട്ട് പി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. കെ. എം. എ. അസീസ്, സി. എം. ബാബു, കീഴ്പ്പോട്ട് മൊയ്തീൻ, മുജീബ് കോമത്ത്, എ. കെ. നിസാർ, ഇസ്മായിൽ കിഴ്പ്പോട്ട്, സെറീന ഒളോര, കെ. കെ. അമ്മത്,
പി. അസ്സയിനാർ എന്നിവർ പ്രസംഗിച്ചു.


