കിലെ അക്കാദമിയില്‍ ഐഎഎസ് പരിശീലനം
കിലെ അക്കാദമിയില്‍ ഐഎഎസ് പരിശീലനം
കേരള ഷോപ്‌സസ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതര്‍ക്ക് കിലെ ഐഎഎസ് അക്കാദമിയില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പരിശീലനത്തിന് ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങളും രജിസ്‌ട്രേഷന്‍ ലിങ്കും ww.kile.kerala.gov.in/ kileiasacademy എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ – 0471-2479966, 8075768537.
കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പി ന് കീഴില്‍ റേഡിയോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു താത്കാലിക നിയമനം നടത്തുന്നു. എംഡി/ഡിഎന്‍ബി/ഡിഎംആര്‍ഡി യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായപരിധി – 25 മുതല്‍ 45 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 10 ന് പകല്‍ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് നേരിട്ട് എത്തണം. ഫോണ്‍ – 0495 2350475.
അസാപ് കേരള ബിസിനസ്സ് പ്രൊമോട്ടര്‍: അപേക്ഷിക്കാം
കോഴിക്കോട് ജില്ലയിലെ അസാപ് കേരള സെന്ററിലേക്ക് ബിസിനസ്സ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഇന്റര്‍വ്യൂ ഏപ്രില്‍ 12 ന് ജിഎച്ച്എസ്എസ് കാരപ്പറമ്പയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ. ഫോണ്‍ – 8606087207 / 9567976465.
ലേലം 10 ന്
കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ അധീനതയിലുള്ളതും മെഡിക്കല്‍ കോളേജ് ക്യാമ്പസ്സിന്‍ ഉള്‍പെട്ടിരിക്കുന്നതുമായ, എന്നാല്‍ പ്രത്യേക ചുറ്റുമതിലിനുള്ളിലുള്ളത് ഉള്‍പ്പെടാത്ത സ്ഥലത്തെ ഫലവൃക്ഷങ്ങളില്‍ നിന്നും മൂന്ന് വര്‍ഷക്കാലയളവിലേക്ക് ആദായമെടുക്കുന്നതിനായി ഏപ്രില്‍ 10-ന് 11 മണിക്ക് പരസ്യ ലേലം ചെയ്യും. ഫോണ്‍ – 0495 2350216, 235020.