ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ശ്രീനാഥ് ഭാസി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ശ്രീനാഥ് ഭാസി. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്.
എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും നീക്കം തടയണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ഇന്ന് (തിങ്കള്‍) കോടതി ഹരജി പരിഗണിക്കുമെന്നാണ് വിവരം.
ആലപ്പുഴയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടക്കുന്നത്.
കസ്റ്റഡിയിലായ തസ്‌ലീമ സുൽത്താന എന്ന യുവതിയുടെ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശ്രീനാഥ് ഭാസി അടക്കമുള്ള സിനിമാതാരങ്ങളുമായി യുവതിക്ക് ബന്ധമുണ്ടെന്ന തരത്തില്‍ എക്സൈസിന് വിവരങ്ങള്‍ ലഭിക്കുന്നത്.





