ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു
ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ന്യുമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഡോ. സൗമ്യ പി ആര്‍ ഒന്നാം റാങ്കിനും സി. പാര്‍വ്വതി രണ്ടാം റാങ്കിനും അനീഷ് ദേവസ്യ മൂന്നാം റാങ്കിനും അര്‍ഹരായി. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org ല്‍ ലഭിക്കും. ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ ഈവനിംഗ് ക്ലാസ്സുകള്‍ ഏപ്രില്‍ 9 ന് ആരംഭിക്കും.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിവില്‍), അസിസ്റ്റന്റ് ഡയറക്ടര്‍ (മേഖലാ ശാസ്ത്ര കേന്ദ്രം, ചാലക്കുടി), അസിസ്റ്റന്റ് ഡയറക്ടര്‍ (സയന്‍സ് സിറ്റി, കോട്ടയം) തസ്തികകളില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 10 രാവിലെ 10.30 ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ തിരുവനന്തപുരം ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ വെബ്‌സൈറ്റില്‍ (www.kstmuseum.com) ലഭിക്കും. ഫോണ്‍ : 0471 2306024, 0471 2306025.