പബ്ലിക് ലൈബ്രറികള്‍ക്ക് സൗണ്ട് സിസ്റ്റം വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ അംഗീകൃത ഗ്രന്ഥശാലകള്‍ക്ക് പബ്ലിക് സൗണ്ട് സിസ്റ്റം വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥ ലൈജു, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ ഷിജു മാസ്റ്റര്‍, നിജില പറവക്കൊടി, കെ എ ഇന്ദിര ടീച്ചര്‍, കൗണ്‍സിലര്‍മാരായ വത്സരാജ് കേളോത്ത്, എ അസീസ് മാസ്റ്റര്‍, ലൈബ്രറി മേഖലാ സമിതി കണ്‍വീനര്‍ മോഹനന്‍ നടുവത്തൂര്‍, രമേശന്‍ വലിയാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.





