സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള ധര്‍മ്മ സമരത്തിലേര്‍പ്പെടാന്‍ വിശ്വാസികള്‍ തയ്യാറാവണം: മിസ്ബാഹ് ഫാറൂഖി

കൊയിലാണ്ടി: വൃതനാളുകളിലെ വിശുദ്ധി കാത്തു സൂക്ഷിച്ച് ധാർമിക വിശുദ്ധിയുമായി സാമൂഹിക തിന്മകൾക്കെതിരെയുള്ള ധർമ്മ സമരത്തിലേർപ്പെടാൻ വിശ്വാസികൾ തയ്യാറാവണമെന്ന് മിസ്ബാഹ് ഫാറൂഖി ആവശ്യപ്പെട്ടു.

ഫലസ്തീനിൻ്റെ മണ്ണിൽ പ്രയാസമനുഭവിക്കുന്ന വിശ്വാസി സമൂഹത്തിനായുള്ള നിറഞ്ഞ പ്രാർത്ഥനകൾ ഉണ്ടാവണമെന്നും ഖുതുബയിൽ ആവശ്യപ്പെട്ടു.ഇർശാദുൽ മുസ്ലിമീൻ സംഘവും ഇസ്ലാഹി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ജയും സംഘടിപ്പിച്ചു. മിസ്ബാഹ് ഫാറൂഖി നമസ്കാരത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!