ദൃശ്യം ദേശീയ സാംസ്കാരിക ഉത്സവം സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം പ്രശസ്ത തിരക്കഥാകൃത്ത് പ്രദീപ്കുമാര്‍ കാവുന്തറ നിര്‍വഹിച്ചു
കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്ത് ദൃശ്യം ദേശീയ സാംസ്കാരിക ഉത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം കാളിയത്ത് മുക്കിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത തിരക്കഥാകൃത്ത് പ്രദീപ്കുമാർ കാവുന്തറ നിർവഹിച്ചു.
ഒ. കെ. ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ സി. എം. ഷിജു മാസ്റ്റർ നന്ദി പറഞ്ഞു. ഇ. രാജൻ മാസ്റ്റർ, അഷറഫ് വള്ളോട്ട്, എ. എം. രാജൻ, കെ. പി. രജനി എന്നിവർ സംസാരിച്ചു.






