കായിക കോണ്‍ക്ലേവ് ഏപ്രില്‍ അഞ്ചിന്
ജിലാ സ്പോര്‍ട്സ് കൗണ്‍സിലും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്തമായി ഏകദിന കായിക കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ അഞ്ച് ശനിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് കോണ്‍ക്ലേവ് നടക്കുക. പരിപാടിയുടെ ഭാഗമായി കായിക മേഖലയിലെ നേട്ടങ്ങളും കോട്ടങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും കായിക മേഖലയിലെ വിദഗദ്ധരുടെ സംഗമം നടത്തുകയും ചെയ്യും.
കോണ്‍ക്ലേവില്‍ സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി എന്നിവര്‍ക്കൊപ്പം കായിക മാധ്യമ ലോകത്തെ പ്രമുഖരും, കായിക ഭരണകര്‍ത്താക്കളും പരിശിലകരും പങ്കെടുക്കും.