ബസ്സിന് പിറകില്‍ കാറിടിച്ച് അപകടം, വാഹനങ്ങള്‍ വേര്‍പെടുത്താന്‍ അഗ്നി രക്ഷാസേനയുടെ സഹായംതേടി
കൊയിലാണ്ടി: ആനക്കുളത്ത് ബസ്സിന് പിറകില്‍ കാറിടിച്ച് അപകടം കോഴിക്കോട് പോകുന്ന ബസിന് പുറകില്‍ വാഗണര്‍ കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിനു പിറകിലെ ലാഡര്‍ ഭാഗം കാറിന്റെ ബോണറ്റില്‍ കുടുങ്ങുകയും വാഹനങ്ങള്‍ വേര്‍പെടുത്താന്‍ പറ്റാതെ വരികയും ചെയ്തു. വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ലാഡര്‍ കട്ട് ചെയ്ത് വാഹനങ്ങളെ വേര്‍പെടുത്തുകയും ചെയ്തു.
ആര്‍ക്കും കാര്യമായ പരിക്കില്ല. ഇന്ന് രാവിലെ 11:30 ഓടു കൂടിയാണ് സംഭവം. സ്റ്റേഷന്‍ ഓഫീസര്‍ ബിജു വി. കെ. യുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ പി. എം., എഫ്ആര്‍ഒ മാരായ ഇര്‍ഷാദ് പി. കെ.,സുകേഷ് കെ. ബി.,ബിനീഷ് കെ., നിധിപ്രസാദി ഇ. എം., സുജിത്ത് എസ് പി നിധിന്‍രാജ് കെ, ഹോംഗാര്‍ഡുമാരായ ഓംപ്രകാശ്, അനില്‍കുമാര്‍, രാംദാസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.