സ്‌പോര്‍ട്‌സ് അക്കാദമികളിലേയ്ക്ക് സെലക്ഷന്‍ ട്രയല്‍സ് ഏപ്രിൽ 4ന്

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗൺസിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമികളിലേയ്ക്ക് 2025-26 അധ്യയനവര്‍ഷത്തേയ്ക്കുള്ള കായികതാരങ്ങളുടെ ജില്ലാ സെലക്ഷന്‍ ട്രയല്‍സ് (അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍)  പ്രീതികുളങ്ങര കലവൂര്‍ എന്‍ ഗോപിനാഥ് മെമ്മോറിയല്‍ മിനി സ്റ്റേഡിയത്തില്‍  ഏപ്രില്‍ നാലിന് നടക്കും.

താൽപര്യമുളളവര്‍  അന്നേ ദിവസം രാവിലെ എട്ടു മണിക്ക് സ്‌പോര്‍ട്‌സ് കിറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് (ഏത് ക്ലാസ്സില്‍ പഠിക്കുന്നു എന്ന് ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പൽ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്), യോഗ്യതസര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് പ്രാവീണ്യം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ്‌ ഫോട്ടോ, ആധാര്‍കാര്‍ഡ് (ഒറിജിനല്‍, ഫോട്ടോകോപ്പി) എന്നിവയുമായി സ്റ്റേഡിയത്തില്‍ ഹാജരാകണം. 2025-26 അധ്യയന വര്‍ഷത്തില്‍ ഏഴ്, എട്ട് പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സുകളിലേയ്ക്കാണ് സെലക്ഷന്‍. നിലവില്‍ ആറ്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസ്സുകളില്‍ പഠിക്കു കുട്ടികള്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ ഓഫീസുമായി (0477 2253090) ബന്ധപ്പെടാം.

കോഡിങ് സ്‌കിൽസ് കോഴ്‌സ്

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ അഡ്മിഷൻ നടക്കുന്ന കോഡിങ് സ്‌കിൽസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. 

NCVET അംഗീകൃതവും NSQF ലെവൽ 5 യോഗ്യത ഉറപ്പാക്കുന്നതുമായ ഈ കോഴ്സിലേക്ക് പരിമിതമായ സീറ്റുകളാണ് ബാക്കിയുള്ളത്. പ്ലസ് ടു യോഗ്യതയുള്ളവർ മാർച്ച് 27 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/course/coding-skills/ ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999789.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!