കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു
വിജ്ഞാന കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ജോബ് സ്റ്റേഷന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലും നൈപുണ്യ വികസന പരിശീലനവും ഒരുക്കും. ഇതിന്റെ ആദ്യഘട്ട പരിശീലനം ഏപ്രില്‍ ഒമ്പതിന് നടക്കും. തദ്ദേശ സ്ഥാപനതലത്തില്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ഡി ഡബ്ല്യൂ എം എസ് പോര്‍ട്ടല്‍ വഴി തൊഴിലന്വേഷകര്‍ക്ക് രജിസറ്റര്‍ ചെയ്യുന്നതിനുള്ള അവസരവും ജോബ് സ്റ്റേഷന്‍ വഴി ഉണ്ടാകും. കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിലുള്ള പദ്ധതിക്ക് കിലയുടെയും കുടുംബശ്രീയുടെയും പങ്കാളിത്തം ഉണ്ട്.
ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രവീന്ദ്രന്‍ പറശ്ശേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റംല പുത്തലത്ത്, മെമ്പര്‍മാരായ സുജിത്ത് കാഞ്ഞോളി, ഷീന, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി ജി പ്രമോദ്കുമാര്‍, ബിഡിഒ എ എം അശോകന്‍, കെ അരവിന്ദാക്ഷന്‍, ബാലാജി, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി സുസ്മിത, ജോയിന്റ് ബിഡിഒ കെ കെ സന്തോഷ് കുമാര്‍, ഹെഡ് ക്ലര്‍ക്ക് ടി പി ഫസല്‍, കില തീമാറ്റിക് എക്സ്പെര്‍ട്ട് സനിഷ തോമസ്, ആര്‍ജിഎസ്എ പ്രതിനിധി മിഥുന രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.