ഊരള്ളൂരില്‍ വീട്ടിലെ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കൊയിലാണ്ടി: ഊരള്ളൂരില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഇന്ന് വൈകീട്ട് ചിറയില്‍ അഷറഫിന്റെ വീടിനോട് ചേര്‍ന്ന ഉപയോഗ ശൂന്യമായ കിണറ്റിലാണ് വീണത്.
അരിക്കുളം ഗ്രാമ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി വനം വകുപ്പ് അധികൃതരുടെ സഹായം തേടുകയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം സുഗതന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഷൂട്ടര്‍ കിണറ്റില്‍ നിന്ന് പന്നിയെ വെടിവെച്ചു കൊന്ന ശേഷം മുന്‍കരുതലുകള്‍ സ്വീകരിച്ച് മറവു ചെയ്തു.
പെരുവണ്ണാമൂഴി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ പത്മനാഭന്‍, വാച്ചര്‍ രവിന്ദ്രന്‍, ഷൂട്ടര്‍ എം. കെ. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രദേശത്ത് വ്യാപകമായി കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.




