പേരാമ്പ്ര അഗ്‌നി രക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി സി പ്രേമന് യാത്രയയപ്പ് നല്‍കി


പേരാമ്പ്ര: പേരാമ്പ്ര അഗ്‌നി രക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. സി.പ്രേമന് ഫയര്‍ സ്റ്റേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഉജ്ജ്വലമായ യാത്രയായപ്പ് സമ്മേളനം സംഘടിപ്പിച്ചു .
സ്റ്റേഷന്‍ ഓഫീസര്‍ സി. പി. ഗിരീശന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി കോഴിക്കോട് റീജിയണല്‍ ഫയര്‍ ഓഫീസര്‍ ടി. രജീഷ് ഉദ്ഘാടനം ചെയ്തു.

വകുപ്പിലെ നിരവധി ഓഫീസര്‍മാരും പേരാമ്പ്ര നിലയത്തിലെ മുന്‍കാല സഹപ്രവര്‍ത്തകരും സിവില്‍ ഡിഫന്‍സ്, ആപ്ത മിത്ര വളണ്ടിയര്‍മാരും നാട്ടുകാരും , മാധ്യമപ്രവര്‍ത്തകരും പി.സി പ്രേമന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയപ്പോള്‍ ധന്യമായ പരിപാടിയായി മാറി. സ്റ്റേഷന്‍ ഓഫീസര്‍മാരായ പി. കെ. പ്രമോദ്, പി. കെ. ഭരതന്‍, അരുണ്‍, ഫയര്‍ സര്‍വീസിലെ സംഘടനകളെ പ്രതിനിധീകരിച്ച് കെ. ഷജില്‍ കുമാര്‍, കെ. കെ. ഗിരീശന്‍, ഹോം ഗാര്‍ഡ് സുരേഷ് എന്നിവരും ഉപഹാരങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സ്തുത്യര്‍ഹ സേവനത്തിനുള്ള ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പുരസ്‌കാരവും മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുള്ള പി. സി. പ്രേമന്‍ മറ്റ് സേനാംഗങ്ങള്‍ക്കും ഒരു മികച്ച മാതൃകയാണെന്ന് ഉദ്ഘാടകന്‍ പരാമര്‍ശിച്ചു.

സിവില്‍ ഡിഫന്‍സ് അംഗങ്ങളായ പ്രദീപന്‍, കുഞ്ഞിക്കണ്ണന്‍, ആപ്ത മിത്ര വളണ്ടിയര്‍, എം ഷിജു, കെ. ദിലീപന്‍, എം. വാസു എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന് പി. സി. പ്രേമന്‍ അദ്ദേഹത്തിന്റെ സേവനകാലത്തെ നല്ല നിമിഷങ്ങള്‍ ഓര്‍ത്തെടുത്തുകൊണ്ട് മറുപടി പ്രസംഗം നടത്തി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി എം. മനോജ് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!