കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചിത്രകാരന്മാരുടെ കൂട്ടായ്മയും ചേര്‍ന്ന് ‘ലഹരിക്കെണിക്കെതിരെ വര്‍ണ്ണക്കണി’ നാളെ വൈകീട്ട്‌

കൊയിലാണ്ടി: സമൂഹത്തിൽ വ്യാപിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അക്രമത്തിനുമെതിരായ് കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കൊയിലാണ്ടിയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്യൂ ബ്രഷ് എന്നിവയുടെ സംയുകതാഭിമുഖ്യത്തിൽ “ലഹരിക്കെണിക്കെതിരെ വർണ്ണക്കണി” എന്ന പേരിൽ, മാർച്ച് 24 , തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി ഹാപ്പിനസ് പാർക്കിൽ ചിത്രകാരന്മാർ ഒത്തുചേരുന്നു.

കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്‌ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ, ജുഡീഷ്യൽ ഓഫീസർമാരും, കൊയിലാണ്ടിയിലേയും പരിസര പ്രദേശങ്ങളിലെയും പ്രമുഖ ചിത്രകാരന്മാരും അണിചേരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!