അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

 

കൊയിലാണ്ടി: വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണവും കണ്ണൂർ സർവകലാശാലയിൽ നിന്നും നാടക സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ മോഹനൻ നടുവത്തൂരിനുള്ള അനുമോദനവും സംഘടിപ്പിച്ചു.

ഷാജി വലിയാട്ടിൽ പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. പി. കെ. ഷൈജു അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി. രമേശൻ, ലിൻസി മരയ്ക്കാട്ടു പുറത്ത്, വായനശാല സെക്രട്ടറി പി. പി. രാധാകൃഷ്ണൻ, ടി. പ്രസന്ന എന്നിവർ സംസാരിച്ചു.
തുടർന്ന് ജയചന്ദ്രൻ്റെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള കരോക്കെ ഗാനമേളയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!