കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി കൊല്ലം ചിറയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച 10 ദിവസം നീണ്ടുനില്‍ക്കുന്ന നീന്തല്‍ പരിശീലന പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി സുമേഷ്, സൗത്ത് സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ വിബിന, നോര്‍ത്ത് സി. ഡി. എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ ആരിഫ, ഉപസമിതി കണ്‍വീനര്‍മാരായ ഗിരിജ, ശ്രീകല എന്നിവര്‍ സംസാരിച്ചു. അജയകുമാര്‍ കൊല്ലം, നാരായണന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. 80 ഓളം ബാലസഭ കുട്ടികളാണ് പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!