കൊണ്ടം വള്ളി പാടശേഖരത്തിന് തീ പിടിച്ചു
കൊയിലാണ്ടി: എളാട്ടേരി കൊണ്ടം വള്ളി പാടശേഖരത്തിന് തീ പിടിച്ചു. ഇന്ന് വൈകിട്ട് 6. 30 ഓടുകൂടിയാണ് സംഭവം. കൊയിലാണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.
ഏകദേശം നാല് ഏക്കറോളം തീപിടിച്ചതായാണ് പ്രദേശവാസികള്‍ നല്‍കുന്ന പ്രഥാമിക വിവരം, ഏങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.