‘ഇലക്സ 2k25’ ടെക്ക്ഫെസ്റ്റ് നടത്തി
വെസ്റ്റ് ഹിൽ ഗവ. പോളിടെക്‌നിക് കോളേജിലെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ഇലക്സ 2k25’ എന്ന പേരിൽ ടെക്ക്ഫെസ്റ്റ് നടത്തി.
പ്രൊജക്റ്റ് എക്സ്പോ, ഇലക്ട്രിക് വെഹിക്കിൾ & സോളാർ എക്സ്പോ, ക്വിസ് മത്സരം, വയറിങ് മത്സരം, കമ്പോണേന്റ്സ് ഐഡന്റിഫിക്കേഷൻ എന്നിവ സംഘടിപ്പിച്ചു.
ലഹരിക്കെതിരെ ടെക്ക് ഫെസ്റ്റിന്റെ ഭാഗമായി ‘നോ ടു ഡ്രഗ്സ്’ മതിൽ നിർമിച്ചു.
പ്രിൻസിപ്പൽ ഡോ. ജവാഹർ അലി ഉദ്ഘാടനം ചെയ്തു.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി അബ്ദുൽ ബാസിത്ത് അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് മേധാവികൾ, ഓഫീസ് സൂപ്രണ്ട് വിനേഷൻ പി, ലൈബ്രറിയൻ മുഹമ്മദ് പി ടി, കോർഡിനേറ്റർമാരായ ആസിഫ് എം ടി, യദുകൃഷ്ണ ടി, അനയ് പി വി തുടങ്ങിയവർ സംസാരിച്ചു.