കൊയിലാണ്ടി നഗരസഭ സ്പെഷ്യൽ ജാഗ്രത സമിതി യോഗം ചേർന്നു
കൊയിലാണ്ടി: കൊയിലാണ്ടി നഗര സഭയിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്പെഷ്യൽ ജാഗ്രത സമിതി യോഗം നഗര സഭ കൗൺസിൽ ഹാളിൽ വെച്ച് നടന്നു.
നഗര സഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായ പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില സ്വാഗതം പറഞ്ഞു. മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. കെ. അജിത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബാബു പി. സി, സബ് ഇൻസ്പെക്ടർ അബ്ദുള്ള, കൗൺസിലർമാരായ പി. രത്‌നവല്ലി ടീച്ചർ, കെ. കെ. വൈശാഖ്, നഗര സഭ എച്ച്. എസ് സതീഷ്, എച്ച്. ഐ നിർമ്മലഎന്നിവർ സംസാരിച്ചു.
വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ട് ലഹരിവ്യാപനത്തിനെതിരെ പ്രവർത്തിക്കുവാനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കി. ഐ സി ഡി എസ് സൂപ്പർ വൈസർ കെ. ഷബില നന്ദി രേഖപ്പെടുത്തി.