കെല്‍ട്രോണില്‍ സമ്മര്‍ ക്യാമ്പ്

 

കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന വിജ്ഞാനവും വിനോദവും ഉള്‍പ്പെടുത്തിയുള്ള സമ്മര്‍ ക്യാമ്പിലേക്ക് മൂന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്ക് മാര്‍ച്ച് 22 മുതല്‍ അപേക്ഷിക്കാം. ഫോണ്‍ – 8590605276, 0494 2697288.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു വേണ്ടി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത – പ്ലസ് ടു /തത്തുല്ല്യം, ഡിസിഎ. കമ്പ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

വേതനം -പ്രതിദിനം 720 രൂപ. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 27 ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍ – 0495 2357457.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!