പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്; പാര്‍പ്പിടം, കാര്‍ഷിക, തൊഴില്‍ മേഖലക്ക് മുന്‍ഗണന
കൊയിലാണ്ടി: പാര്‍പ്പിട നിര്‍മ്മാണത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി 97492246 രൂപ വരവും 95714577 രൂപ ചെലവും പ്രതീക്ഷിക്കുന്ന പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2025-26 ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
പാര്‍പ്പിടം, ആരോഗ്യ മേഖല, സ്വയം തൊഴില്‍ സംരംഭങ്ങള്‍, ശിശു ശാക്തീകരണം, യുവജനക്ഷേമം, കായിക വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്കാണ് പ്രാധാന്യം.
പാര്‍പ്പിട മേഖലയ്ക്ക് 1.049 കോടി, കാര്‍ഷിക മേഖലയ്ക്ക് മത്സ്യ മേഖല ഉള്‍പ്പെടെ 10 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 88.35 ലക്ഷം, ക്ഷീരവികസനം 38 ലക്ഷം, ശുചിത്വം 34.33 ലക്ഷം, വനിത വികസനം 36.22 ലക്ഷം, റോഡുകള്‍ 42 ലക്ഷം, പൊതു കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് 47.84 ലക്ഷം എന്നിങ്ങനെയാണ് നീക്കി വെച്ചിരിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റമാരായ ബിന്ദുരാജന്‍ അത്തോളി, സതി കിഴക്കയില്‍ ചേമഞ്ചേരി, ഷീബ മലയില്‍ ചെങ്ങോട്ടുകാവ്, എ.എം സുഗതന്‍ അരിക്കുളം, സി.കെ ശ്രീകുമാര്‍ മൂടാടി , ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷന്‍മാരായ കെ. ജീവാനന്ദന്‍ , ബിന്ദു സോമന്‍, അഭിനീഷ് അംഗങ്ങളായ എം. പി. മെയ്തീന്‍ കോയ, കെ ടി എം കോയ എന്നിവര്‍ പ്രസംഗിച്ചു.