ബ്യൂട്ടി തെറാപ്പിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ.വനിത ഐ.ടി.ഐ യും ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജെന്റ്‌റ് കമ്മറ്റിയും ചേര്‍ന്ന് 2025 ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന 90 ദിവസത്തെ ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 8086010400, 9539853888

സൈക്യാട്രിക് സോഷ്യൽ വർക്കർ

കോഴിക്കോട് ഇംഹാൻസിലേക്ക് സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 29 ന് 5 മണിക്ക് മുമ്പായി ഡയറക്ടർ ഇംഹാൻസ്, മെഡിക്കൽ കോളോജ് (പി.ഒ) 673 008 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.imhans.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

യോഗ്യത- സോഷ്യൽ വർക്കിൽ 2 വർഷത്തെ റെഗുലർ ബിരുദാനന്തര ബിരുദം. അതോടൊപ്പം അംഗീകൃത സ്ഥാപനത്തിൽ നിന്നും 2 വർഷ മുഴുവൻ സമയ എം.ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് (റെഗുലർ കോഴ്സ് ) പൂർത്തികരിക്കണം. എം.ഫിൽ പഠനത്തിന് ശേഷം പ്രസ്തുത വിഷയത്തിൽ ക്ലീനിക്കൽ /ടീച്ചിംഗ്/ഗവേഷണ മേഖലയിൽ പ്രവർത്തി പരിചയം അഭിലഷണീയം.

ജൂനിയര്‍ ഇന്‍സ്ട്രക്ടര ജോലി ഒഴിവ്

കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ-ല്‍ കോസ്‌മെറ്റോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം മാര്‍ച്ച് 21 ന് രാവിലെ 11 മണി. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എഎസി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്മറ്റോളജി എന്നിവയില്‍ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഒബിസി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍ .0495 2373976.

നോർക്ക എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് മാര്‍ച്ച് 22 ന് നാദാപുരത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

കോഴിക്കോട് ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി 2025 മാര്‍ച്ച് 22 ന് നാദാപുരത്ത് (വേദി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി സബ്സെന്റര്‍) സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പടുത്താം.

താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

പ്രായോഗിക പരീക്ഷയും അഭിമുഖവും മാർച്ച്‌ 27 ന്

കെ എ പി ആറാം ബറ്റാലിയനില്‍, ‘കുക്ക്’ തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി മാര്‍ച്ച് 27 ന് പകൽ 11 മണിക്ക്, വളയം പഞ്ചായത്തിലെ, കല്ലുനിരയിലെ കെ എ പി ആറാം ബറ്റാലിയന്‍ ഓഫീസില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ് നിയമനം.

പ്രതിമാസവേതനം പരമാവധി 18,225 രൂപ. അപേക്ഷ, ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവ സഹിതം സെലക്ഷന്‍ ബോര്‍ഡ് അംഗങ്ങള്‍ മുമ്പാകെ നേരിട്ടെത്തി അഭിമുഖത്തിനും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കണമെന്ന് കമാൻ്റന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!