സേവാഭാരതി പാലിയേറ്റീവ് കെയർ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

മേപ്പയൂർ: സേവാഭാരതി മേപ്പയൂരിന്റെ പാലിയേറ്റീവ് കെയർ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ. പി. അബ്ദുല്ല കുട്ടി മുഖ്യാതിഥിയായിരുന്നു. സേവാഭാരതി മേപ്പയ്യൂർ ഘടകം പ്രസിഡൻ്റ് ടി. കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ കോഴിക്കോട്, ഡോ. പി. മുഹമ്മദ്, പ്രൊഫ. അനിൽ, സന്ദീപ് ലാൽ, കെ. പ്രമോദ്, സി. അജിത് കുമാർ, സുരേഷ് മാതൃകൃപ, രാജീവൻ ആയാടത്തിൽ എന്നിവര്‍ സംസാരിച്ചു
മൂന്നുവർഷം മുമ്പ് രൂപീകൃതമായ സേവാഭാരതി മേപ്പയൂർ യൂണിറ്റ് പാലിയേറ്റീവ് കെയർ പ്രവർത്തന രംഗത്തേക്ക് കടക്കുന്നതിൻ്റെ ഭാഗമായി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും നടന്നു.





