അരിക്കുളം ഗ്രാമ പഞ്ചായത്ത് ദേശീയ സാംസ്‌കാരിക ഉത്സവം ദൃശ്യം 2025 മെയ് 4 മുതല്‍ 8 വരെ കാളിയത്ത് മുക്കില്‍, സംഘാട സമിതി രൂപീകരിച്ചു

അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്ത് ദേശീയ സാംസ്‌കാരിക ഉത്സവം ദൃശ്യം 2025 മെയ് 4 മുതല്‍ 8 വരെ കാളിയത്ത് മുക്കില്‍ നടക്കും.
സംഘാട സമിതി രൂപീകരണ യോഗം മുന്‍ കോഴിക്കോട് മേയര്‍ ടി. പി. ദാസന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ കെ നാരായണന്‍, എ. സി. ബാലകൃഷ്ണന്‍, ടി. താജുദ്ദീന്‍, ടി. സുരേഷ് വി. എം ഉണ്ണി, ശ്രീകുമാര്‍ കൂനറ്റാട്ട്, പ്രദീപന്‍ കണ്ണമ്പത്ത്, അഹമ്മദ് മൗലവി, ഇ. രാജന്‍ മാസ്റ്റര്‍, ശശി ഊട്ടേരി,
കെ. പി. രജനി, നജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എ. എം. സുഗതന്‍ മാസ്റ്റര്‍ ചെയര്‍മാനും ഒ. കെ. ബാബു കണ്‍വീനറുമായി 501 അംഗ കമ്മിറ്റി രൂപീകരിച്ചു.






